നിവിന്‍ പോളി നായകനാകുന്ന ഇതിഹാസ ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ ഒഴിവാക്കിയതായി അടുത്തിടെ വാര്‍ത്ത പുറത്തു വന്നിരുന്നു. അമലയ്ക്ക് പകരം പ്രിയ ആനന്ദിനെ നായികയാക്കിയെന്ന വാര്‍ത്ത അതിവേഗമാണ് പ്രചരിച്ചത്. സത്യത്തില്‍ അമല ഒഴിവായതോ അതോ ഒഴിവാക്കിയതോ. ഉത്തരവുമായി അമല തന്നെ ഒടുവില്‍ രംഗത്തെത്തി. തന്നെ ആരും മാറ്റിയതല്ലെന്നും മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും അമല പോള്‍ ട്വീറ്റ് ചെയ്തു.
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കാസര്‍ഗോട്ട് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്.