ചത്തീസ്ഗഢ്: രണ്ടാനമ്മമാര്‍ക്ക് ഒരിക്കലും പെറ്റമ്മയുടെ സ്നേഹം നല്കാന് പറ്റില്ലെന്ന് പറയാറുണ്ട്. എന്നിരുന്നാലും ഒട്ടുമിക്ക രണ്ടാനമ്മമാരും തങ്ങള്‍ക്കാവുന്ന വിധത്തില്‍ കുട്ടികള്‍ക്ക് സ്നേഹം നല്കാന് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായി പെരുമാറുന്ന ആളുകളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോയില്‍ കാണുന്നത് രണ്ടാനമ്മയുടെ കൊടുംക്രൂരതയാണ്.ഛത്തീസ്ഗഡില്‍ വീട്ടമ്മയായ ജസ്പ്രീത് കൗറാണ് ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലുണ്ടായ മൂന്നര വയസുകാരി പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഭര്‍ത്താവ് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി അറസ്റ്റിലായി.
ചാക്കില്‍ കെട്ടി കുഞ്ഞിനെ ഭയപ്പെടുത്തുകയും നിലത്ത് മുട്ടിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. ചാക്ക് രണ്ട് വശത്തേക്കും ഉലക്കുകയും ഭയന്നു വിറച്ച് കുഞ്ഞ് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. കുഞ്ഞിനെ നിരന്തരം പീഡിപ്പിക്കുന്ന മറ്റ് വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.വീഡിയോകളിലെത്താം ജസ്പ്രീത് കുഞ്ഞിനെ മര്‍ദ്ദിക്കുന്നതു കാണാം. ചാക്കില്‍ കയറ്റി അടച്ചതോടെ ഭയപ്പെട്ട് കരയുന്ന കുഞ്ഞിനെ വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നും ഈ നിലവിളി കേള്‍ക്കാതെ യുവതി ചാക്ക് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. മന്മോഹന്റെ മൂത്തമകനാണ് ഈ വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ കാണാനിടയായതോടെയാണ് ഭര്‍ത്താവ് മന്മോഹന് സിങ് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ഒന്നര വര്‍ഷം മുമ്പാണ് മന്മോഹന് ജസ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ ഏഴുവയസുകാരിയായ മകളുണ്ട്. ജസ്പ്രീത് തന്റെ മകളുടെ കാല് അടിച്ചു പൊട്ടിച്ചെന്നാണ് മന്മോഹന് പറയുന്നത്. വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ ഛത്തീസ്ഗഡ് ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് ഹാജരാകാന്‍ കമ്മീഷന് ചെയര്മാന് ഹരിന്ദര് കൗര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.