ചു​ഴ​ലി​ക്കാറ്റിൽപ്പെട്ട് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ എത്തിയ മ​ല​യാ​ളി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം: മ​ന്ത്രി

കൊല്ലം: ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ​പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ മ​ല​യാ​ളി​ക​ളെ തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു.

ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ്, മ​ഹാ​രാ​ഷ്ട്ര , ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ര​ക്ഷ​പെ​ട്ട​വ​രു​ള്ള​ത്. ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​മാ​ണ് ആ​ദ്യം ന​ൽ​കു​ക. പി​ന്നീ​ട് അ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ബോ​ട്ടു​ക​ൾ​ക്കു​ണ്ട ായ ​നാ​ശ​ന​ഷ്ടം, സാ​ന്പ​ത്തി​ക ന​ഷ്ടം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തും.

ഗു​ജ​റാ​ത്തി​ൽ തീ​ര​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എം. ​ഡി. ഡോ. ​കെ. അ​ന്പാ​ടി (9846310773), മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ഫാം ഡ​യ​റ​ക്ട​ർ ഡോ. ​ദി​നേ​ശ് (9400497160,8547870160), ക​ർ​ണാ​ട​ക, ഗോ​വ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​കെ. സ​തീ​ഷ്കു​മാ​ർ (9446033895,9496007024), ല​ക്ഷ​ദ്വീ​പി​ൽ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം. ​എ​സ്. സാ​ജു. (9496007030) എ​ന്നി​വ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്.

ഗു​ജ​റാ​ത്തി​ലെ വെ​രാ​വ​ൽ, മ​ഹാ​രാ​ഷ്ട്ര​യി​ലെ സി​ന്ധു​ദു​ർ​ഗ്, ര​ത്ന​ഗി​രി, ക​ർ​ണാ​ട​ക​യി​ലെ മാ​ൾ​പ്പെ, കാ​ർ​വാ​ർ, വാ​സ്കോ പോ​ർ​ട്ട് എ​ന്നി​വ​യ്ക്കൊ​പ്പം മ​റ്റു തു​റ​മു​ഖ​ങ്ങ​ളി​ലും സം​ഘ​ത്തി​ന്‍റെ സേ​വ​ന​മു​ണ്ടാകും.

​ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ന് നേ​വി​യു​ടെ സ​തേ​ണ്‍ ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. റ​വ​ന്യു – ആ​രോ​ഗ്യ വ​കു​പ്പ​ക​ളു​ടെ​യും കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts