നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനു നേരെ കുറ്റാരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അദ്ദേഹം ജയിലിലായപ്പോഴും അദ്ദേഹത്തെ പിന്തുണച്ച ഏതാനും ചിലയാളുകളില്‍ ഒരാളാണ് സംവിധായകന് അരുണ്‍ ഗോപി. കേസിന്റെ കുറ്റപത്രം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളിലൂടെയും മറ്റും കുറ്റപത്രം ചോരുകയുണ്ടായി.
ഇതിനെതിരെ ദിലീപ് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോഴാണെന്ന് പോലീസ് പിന്നീട് അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസിനെ പരിഹസിച്ച് രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അരുണ്‍ ഗോപിയുടെ അഭിപ്രായ പ്രകടനം. അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
‘സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക. ചോരാന്‍ സാധ്യതയുണ്ട്’ എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. ദിലീപിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പേ അതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പകര്‍പ്പ് പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ പരാതി നല്‍കിയിരുന്നു.