മോസ്കോ: 2018 ഫെബ്രുവരി നടക്കുന്ന ശീതകാല ഒളിമ്പിക്സില്‍ റഷ്യൻ അത്ലറ്റുകൾക്ക് സ്വതന്ത്രമായി മത്സരിക്കാമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ശൈത്യകാല ഒളിമ്പിക്സിൽ നിന്ന് റഷ്യന്‍ അത്ലറ്റുകളെ വിലക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശീതകാല ഒളിന്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് താരങ്ങളെ വിലക്കില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പുടിൻ ആരോപിച്ചു.
ദക്ഷിണ കൊറിയിലെ പ്യോംഗ്ചാംഗിൽ നടക്കേണ്ട ശൈത്യകാല ഒളിമ്പിക്സിൽ നിന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റഷ്യയ്ക്ക് വിലക്കേർപ്പെടുത്തിയത്. 2014 ല്‍ റഷ്യയിലെ സോചിയില്‍ നടന്ന കഴിഞ്ഞ ഒളിമ്പിക്സില്‍ അത്ലറ്റുകള്‍ക്ക് റഷ്യ ഉത്തേജകമരുന്ന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.എന്നാൽ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലാത്ത കായിക താരങ്ങള്‍ക്ക് സ്വതന്ത്ര്യ പതാകയ്ക്ക് കീഴിൽ കായിക മേളയില്‍ പങ്കെടുക്കാന്‍ സാധിക്കും.