മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും കാമുകി ബോളിവുഡ് നടി അനുഷ്ക ശർമ!യും അടുത്തയാഴ്ച വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ദേശീയമാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ഉടൻ തന്നെ ഇരുവരും ഇറ്റലിക്കു പറക്കുമെന്നും മിലാനിലായിരിക്കും വിവാഹചടങ്ങെന്നുമാണ് റിപ്പോർട്ടുകൾ.
കോഹ്ലിയുടെയും അനുഷ്കയുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുകയെന്നും ക്രിക്കറ്റ് താരങ്ങൾക്കായി ഡിസംബർ 21 ന് മുംബൈയിൽ വിവാഹസത്കാരം നടത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അനുഷ്കയ്ക്കായി പ്രമുഖ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി പ്രത്യേക വിവാഹവസ്ത്രം ഒരുക്കിയതായും ഇതിനായി അവർ അനുഷ്കയുടെ വീട്ടിലെത്തിയിരുന്നുവെന്നും സൂചനകളുണ്ട്.
അതേസമയം വാർത്തകൾ തെറ്റാണെന്ന് അനുഷ്കയോടടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അസംബന്ധമാണെന്നും അതിൽ ഒട്ടും സത്യമില്ലെന്നും നടിയുടെ വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.എന്തായാലും വിവാഹവാർത്ത കാട്ടുതീ പോലെ പരന്നതോടെ സോഷ്യൽ മീഡിയയും ഉണർന്നുകഴിഞ്ഞു. കോഹ്ലിക്കും അനുഷ്കയ്ക്കും ആശംസകളറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ് ട്വിറ്ററിൽ