ഗുരുവായൂർ: റോഡിന് നടുവിൽ അപകടകുഴികൾ തീർത്ത് പൊതുമരാമത്ത് വകുപ്പും വാട്ടർ അതോററ്റിയും നാട്ടുകാരേയും തീർഥാടകരേയും ബുദ്ധിമുട്ടിലാക്കുന്നു. ഡ്രൈർമാരുടെ കണ്ണു തെറ്റിയാൽ വാഹനം കുഴിയിൽ വീണ് അപകടത്തിൽപെടുന്ന സ്ഥിതിയിലാണ് ഗുരുവായൂരിലെ റോഡിലെ കുഴികൾ.
അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായുള്ള മാൻഹോൾ ടാങ്കിന്റെ സീൽ ചെയ്ത കോണ്‍ക്രീറ്റ് അടർന്നാണ് കുഴികൾ രൂപപെട്ടിട്ടുള്ളത്. കിഴക്കേനട ബസ് സ്റ്റാൻഡിനു മുന്നിലാണ് വൻ കുഴി. പരിസരത്തെ ഓട്ടോഡ്രൈവർമാർ ഇതിനു മുകളിൽ അപായ സൂചന വച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ രക്ഷപ്പെട്ടു പോവുകയാണ്.
കുഴിക്കു മുകളിൽ കോണ്‍ക്രീറ്റ് അടർന്നു പോയതിനെ തുടർന്ന് കന്പികളാണ് പുറത്തേക്ക് നിൽക്കുന്നത്. മാൻഹാളിലെ വെള്ളം വറ്റിക്കുന്നതിന് അടച്ചു സീൽ ചെയ്ത കോണ്ക്രീറ്റുകൾ വാട്ടർ അതോററ്റി പൊളിച്ചതോടെയാണ് മാൻഹോളിന്റെ ഭാഗത്ത കുഴികൾ രൂപപെട്ടത്.
ബസ് സ്റ്റാന്‍ഡ്, തെക്കേനട, റെയിൽവെസ്റ്റേഷൻ റോഡ് എന്നിവടിങ്ങളിലെല്ലാം കുഴികൾ അപകടാവസ്ഥയിലാണ്.
മുൻപ് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടതിനെതുടർന്നുള്ള പരാതിയെതുടർന്നാണ് പൊതുമരാമത്ത് വകുപ്പ്് മാൻ ഹാൾ ടാങ്കുകൾ അടച്ചു സീൽ ചെയ്തത്.ഇതാണ് വാട്ടർ അതോറ്റി വീണ്ടും തുറന്നത്.