വണ്ടിപ്പെരിയാർ: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ പാസ്റ്റർ പിടിയിൽ. മഞ്ചുമല പുതുക്കാട് പുതുവേൽ ചാണ്ടി ( 56) നെയൊണ് കുമളി സിഐ വി.കെ. ജയപ്രകാശ് അറസ്റ്റുചെയ്തത്. ഒരാഴ്ച മുൻപായിരുന്നു സംഭവം. അങ്കണവാടിയിൽ പോകുന്ന കുട്ടിയാണ് പീഡനത്തിനരയായത്. ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ചാണ്ടി.
ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെതുടർന്ന് സംഭവം മാതാവിനോട് പറയുകയും മാതാവ് അങ്കണവാടി ടീച്ചറെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർക്ക് പരാതിനൽകി. വണ്ടിപ്പെരിയാർ പോലീസിന് ലഭിച്ച പരാതിയെതുടർന്ന് പോലീസ് കേസെടുത്തു. പ്രതിക്കെതിരെ പോക്സോ ആക്ടും ഐപിസി 377 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.