താരപുത്രിയാണെങ്കിലും സിനിമയിൽ ആദ്യമല്ലേ അപ്പോൾ ഇത്രയ്ക്ക് ഡിമാൻഡ് വയ്ക്കേണ്ട കാര്യമുണ്ടോ… ബോളിവുഡിൽ സംസാര വിഷയമാകുകയാണ് സാറ അലിഖാന്റെ നിലപാടുകൾ. സുശാന്ത് സിങ്ങ് രാജ്പുത് നായകനാകുന്ന കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലിഖാന് സിനിമയില്‍ തുടക്കം കുറിക്കുന്നത്. എന്നാല്‍ സാറയുടെ നിലപാടുകളോട് നിര്‍മ്മാതാക്കള്‍ക്ക് തീരെ യോജിപ്പില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
സിനിമയില്‍ അരങ്ങേറുന്നതിനിടയില്‍ നിരവധി ചിത്രങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയിട്ടുള്ളത്. എന്നാല്‍ സാറ ഒരു സിനിമയും സ്വീകരിച്ചിട്ടില്ല.അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് കഴിഞ്ഞതിന് ശേഷം അടുത്ത സിനിമ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് സാറ. ഉയർന്ന പ്രതിഫലമാണ് താരപുത്രി തന്നെ സമീപിക്കുന്നവരോട് ആവശ്യപ്പെടുന്നതെന്നാണ് പപ്പരാസികൾ പറയുന്നത്.