ഞാനെന്തിന് വേറൊരാളെപ്പോലെയാവണം! മാധ്യമങ്ങളില്‍ വന്ന ആ വാര്‍ത്തയെല്ലാം തെറ്റാണ്; താന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നെന്ന് ആഞ്ചലീന ജോളിയാവാന്‍ 50 ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി

ബോളിവുഡ് സൂപ്പര്‍താരം ആഞ്ചലീനാ ജോളിയെപ്പോലെയാവാന്‍ ഇറാനിയന്‍ പെണ്‍കുട്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന രീതിയിലുള്ള വാര്‍ത്തയും അതിന്റെ ചിത്രങ്ങളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുഖം കോടിപ്പോയ പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു അത്. ചിത്രവും വാര്‍ത്തയും കണ്ടവരെല്ലാം പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രത്തിലൂടെ പെണ്‍കുട്ടി എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ആഞ്ചലീനയെപ്പോലെ സുന്ദരിയാകാന്‍ ഇറാനിയന്‍ സ്വദേശിയായ പത്തൊമ്പതുകാരി പെണ്‍കുട്ടി 50 ശസ്ത്രക്രിയകള്‍ ചെയ്തെന്നുള്ള വാര്‍ത്തയായിരുന്നു പ്രചരിച്ചിരുന്നത്. ആഞ്ചലീനാ ജോളിയാകാന്‍ താന്‍ 50 ശസ്ത്രക്രിയകള്‍ ചെയ്തെന്നുള്ളത് തെറ്റാണെന്നും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ആ പെണ്‍കുട്ടി. നിങ്ങളാരും ഇതിനു മുമ്പ് സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടിട്ടില്ലേ എന്നായിരുന്നു ആ പെണ്‍കുട്ടി ചോദിച്ചത്.

‘മറ്റൊരാളെ പോലെ ആകുക എന്നതല്ല ജീവിതത്തിലെ എന്റെ ലക്ഷ്യം. നിങ്ങള്‍ ചിവാര്‍ത്തകളിലൂടെ കണ്ടതെല്ലാം ഫോട്ടോഷോപ്പും മെയ്ക്കപ്പുമായിരുന്നു. ഓരോ തവണ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും ഞാനെന്റെ മുഖം കൂടുതല്‍ കൗതുകകരമാക്കി കൊണ്ടിരുന്നു. സെല്‍ഫ് എക്സ്പ്രഷനുള്ള എന്റെ രീതിയായിരുന്നു ഇത്. ഒരു തരത്തിലുള്ള കലയാണിത്. എന്റെ യഥാര്‍ത്ഥ മുഖം ഇതല്ലെന്ന് എന്നെ പിന്തുടരുന്നവര്‍ക്ക് അറിയാം.’ ഇആഞ്ചദേശ മാധ്യമങ്ങളും ചാനലുകളുമാണ് എന്റെ ഫോട്ടോയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ഒരു ഇന്‍സ്റ്റഗ്രാം യൂസറാണ് ഇത്തരത്തിലൊരു സംശയം ആദ്യമായി ഉയര്‍ത്തിയത്. സൂം ചെയ്ത് നോക്കിയപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന സംശയം ഉയര്‍ന്നു. പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇതെല്ലാം ഫെയ്ക്കാണെന്ന് കണ്ടെത്തിയത്.

 

Related posts