ടിവി അവതാരികമാര്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിക്കുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞദിവസമാണ്. ഇതില്‍ 45 ലക്ഷം രൂപയാണ് ഫ്ളവേഴ്സ് ചാനലിലെ അവതാരിക അശ്വതി ശ്രീകാന്തിന്റെ പ്രതിഫലമെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വെറും തള്ള് മാത്രമാണെന്ന വെളിപ്പെടുത്തലുമായി അശ്വതി തന്നെ രംഗത്ത് വന്നിട്ടുണ്ട്.
തള്ളുമ്പോള്‍ ഒരു മയത്തില്‍ വേണ്ടേ എന്നാണ് അശ്വതിക്ക് ഇതിനോട് മറുപടി പറയാനുള്ളത്. ‘നിങ്ങളറിഞ്ഞോ.നമ്മ വേറെ ലെവല്‍ ആയിട്ടാ. സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട് അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ.?? ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അശ്വതി പറയുന്നത്.