തളിപ്പറമ്പ്: ജില്ലയിലെ ഏറ്റവും വലിയ ചതുര്മുഖ അശോകസ്തംഭം തളിപ്പറമ്പ് പോലീസ് സ്റ്റേഷന് വളപ്പില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നു. പോലീസ് സ്റ്റേഷനും സിഐ ഓഫീസിനും മധ്യേ വനിതാ റെസ്റ്റ് റൂമിന് മുന്നിലാണ് അശോകസ്തംഭം സ്ഥാപിക്കുന്നത്. 10 അടി ഉയരത്തില്‍ നിർമിക്കുന്ന സ്തൂപത്തിന്റെ തറ നാലടി ഉയരത്തിലാണ്. അതിന് മുകളില്‍ ആറടി ഉയരത്തില്‍ നാല് മുഖങ്ങളാണ് സിമന്റില്‍ തീര്‍ത്ത അശോക സ്തംഭത്തിനുള്ളത്.
കുഞ്ഞിമംഗലം സ്വദേശിയായ പ്രമുഖ ശില്പി ഇ.പി. ഷൈന്ജിത്താണ് പ്രതിമ നിര്‍മിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ശില്പനിര്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന നാല് മാസമായി ഈ പ്രതിമയുടെ നിര്‍മാണത്തിലാണ്. ഒരു ലക്ഷം രൂപയാണ് പ്രതിമയുടെ ഏകദേശ നിര്‍മാണ ചെലവ്. ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തില്‍ അശോകസ്തംഭം അനാച്ഛാദനം ചെയ്യത്തക്ക വിധത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.