റിച്ചി വിമര്‍ശനത്തില്‍ സംവിധായകന് രൂപേഷ് പീതാംബരന് മാപ്പു പറഞ്ഞു. അഭിനേതാവ്, സംവിധായകന് എന്നതിലുപരി താന്‍ ഒരു സിനിമാ പ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമര്‍ശിച്ചതെന്നും രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ആള് ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രൂപേഷ് പറഞ്ഞു. നേരത്തെ ചിത്രത്തെ കളിയാക്കി രൂപേഷ് രംഗത്തെത്തിയിരുന്നു.
രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടാതെ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയര്‍ത്തുന്ന ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം.
രൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… രക്ഷിത് ഷെട്ടി നിങ്ങളുമായി എനിക്ക് വ്യക്തിപരമായി അടുപ്പമുണ്ട്. ഞാന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ എനിക്ക് നിങ്ങളെ അറിയാം .നടന്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ ഞാന്‍ നിങ്ങളെ വിസ്മയത്തോടെയാണ് നോക്കി കാണുന്നത്. ഉളിദവരു കണ്ടതെ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ…