എന്തേ മിക്ക വിമാനങ്ങളും ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റുന്നു. വിമാനത്താവലത്തിലെ ടെര്‍മിനലിന് മുമ്പിലാണ് യാത്രക്കാരെ ഇറക്കാനും കയറ്റാനും വിമാനങ്ങള്‍ വന്ന് നിന്നിരുന്നത്. അതിനാല്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങും വിമാനചിറകും തമ്മിലുള്ള ദൂരം കണക്കിലെടുത്ത് ടെര്‍മിനല്‍ വാതിലിന് മുമ്പില്‍ വിമാനം നിര്‍ത്തുന്നതിന് ഇടത് വശത്തുകൂടിയുള്ള സഞ്ചാരം നിര്‍ണായകമായി. ആദ്യകാലത്ത് ചില വിമാനങ്ങളില്‍ വലത് വശത്തും വാതിലുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇടത് വശം ചേര്‍ന്ന് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതുമാണ് പൈലറ്റിന്റെ കാഴ്ചപരിധിക്ക് കൂടുതല്‍ അഭികാമ്യമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനങ്ങളില്‍ ഇടത് വശം ചേര്‍ന്നുള്ള വാതിലുകള്‍ പതിവായി. അതേസമയം കപ്പലുകളെ അനുകരിച്ചാണ് ഇടത് വശം ചേര്‍ന്ന് വിമാനവാതിലുകള്‍ സ്ഥാപിക്കപ്പെടാന്‍ കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. കപ്പലിന്റെ ഇടത് ഭാഗം പോര്‍ട്ടെന്നും, വലത് ഭാഗം സ്റ്റാര്ബോര്ഡെന്നുമാണ് അറിയപ്പെടുന്നത്.
കപ്പല്‍ യാത്രകള്‍ക്ക് പ്രചാരമേറിയ കാലഘട്ടത്തില്‍ പോര്‍ട്ടിലൂടെയാണ് യാത്രക്കാര്‍ കയറിയറിങ്ങിയിരുന്നതും. അതിനാല്‍ ഇതേ ആശയം ഉള്‍ക്കൊണ്ടാണ് മിക്ക വിമാനങ്ങളും ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റിയിറക്കുന്നത്. 1960 കള്‍ വരെ ടെര്‍മിനലിന് സമീപമായാണ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്.