കൊച്ചി: കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യാനുള്ള സംവിധാനം വേണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സാധാരണ കംപാർട്ടുമെന്റുകളിൽ മൊബൈൽ റീചാർജ് സംവിധാനം ഇല്ലാത്തത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ജനശതാബ്ദി, പരശുറാം, ഏറനാട്, മാവേലി, അമൃത തുടങ്ങി കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന തീവണ്ടികളിൽ എല്ലാ കംപാർട്ടുമെന്റുകളിലും റീചാർജിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭാ കൗണ്‍സിലർ തന്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇതു സംബന്ധിച്ച് സതേണ്‍ റെയിൽവേ ഡിവിഷണൽ മാനേജർ മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.