ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ മാനസിക വിഷമത്തിലെന്ന് റിപ്പോർട്ട്. ദീപികയുടെ ഏറ്റവും പുതിയ ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് താരത്തെ മാനസിക വിഷമത്തിലാക്കിയത്. ഇതുമൂലം വിശാൽ ഭരദ്വാജിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് ഉടനെ വേണ്ടെന്ന നിലപാടിലാണ് താരം.
പത്മാവതിയിൽ അഭിനയിച്ചതിന്റെ പേരിൽ വധഭീഷണി ഉൾപ്പെടെ താരത്തിനു നേരിടേണ്ടി വന്നിരുന്നു. ഇർഫാൻ ഖാൻ നായകനാകുന്ന വിശാൽ ഭരദ്വാജ് ചിത്രം ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കേണ്ടിയിരുന്നതാണ്. എന്നാൽ നായികയായ ദീപികയുടെ മാനസിക നില ശരിയാകട്ടെ എന്ന നിലപാടിലാണ് വിശാൽ.
മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിശാൽ. മാർച്ചിനു മുന്‍പായി പത്മാവതി പ്രദർശനത്തിനെത്തിക്കാൻ അതിന്റെ അണിയറപ്രവർത്തകർക്ക് കഴിയുമെന്നും വിശാൽ പ്രതീക്ഷിക്കുന്നു.