മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍. കാമുകിയെ സ്വന്തമാക്കാന്‍ പണക്കാരനായ ശങ്കര്‍ ദാസ് നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിന്റെ ഇതി വൃത്തം. ഈ ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് എക്കാലവും മലയാളികളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്.
മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ ഈ പാട്ട് പാട്ടിയതോടെയാണ് പാട്ട് വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ദോഹയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് ദുല്‍ഖര്‍ ഈ പാട്ട് പാടിയത്. ഈ പാട്ട് പാടാനുണ്ടായ കാരണത്തെ കുറിച്ചും അതിന്റെ ഓര്‍മ്മകളും ഇപ്പോള്‍ ദുല്‍ഖര്‍ ഇപ്പോള്‍ പങ്കുവെക്കുകയാണ്.
അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയ താന്‍ ഏതെങ്കിലും ഒരു പാട്ടു പാടണമെന്ന ആരാധകരുടെ ആവശ്യത്തെ തുടര്‍ന്നാണ് പാട്ട് പാടിയത്. എന്നാല്‍ ‘വെണ്ണിലാ ചന്ദന കിണ്ണം’ പാടുമെന്ന് ആരും കരുതിയിരുന്നില്ല. ഈ പാട്ട് കേള്‍ക്കുമ്പോ്ള്‍ തന്നെതന്റെ മകള്‍ പെട്ടെന്ന് ഉറങ്ങുമെന്നും ദുല്‍ഖര്‍ പറയുന്നു.ചെറുപ്പത്തിലെ വളരെ ഇഷ്ടമുള്ള ഒരു വിഷ്വലാണിതെന്നും ദുല്‍ഖര്‍ പറഞ്ഞു. വാപ്പച്ചി വഞ്ചി തുഴഞ്ഞുള്ള ഈ വിഷ്വലാണ് പാട്ട് കേള്‍ക്കുമ്പോള്‍ തനിക്ക് ഓര്‍മ്മ വരികയെന്നും മകള്‍ അല്‍പം വലുതാകുമ്പോള്‍ ഇതിന്റെ രംഗങ്ങള്‍ കാണിച്ചു കൊടുക്കണമെന്നും താരം വ്യക്തമാക്കി.