ലോകം കണ്ട ഏറ്റവും പേരുകേട്ട പ്രവാചകനാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവും ട്രംപിന്റെ ഉദയവുമെല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവചിച്ച അത്ഭുത പ്രവാചകന് നോസ്ട്രഡാമസ് കേരളത്തെ പറ്റിയും പ്രവചനം നടത്തിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്നചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ദുരന്തത്തിലാണ് എന്നാണ് വിവരം.
1566ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ് വരും നൂറ്റാണ്ടുകളില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ 10 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വാല്യവും ഓരോ നൂറ്റാണ്ടിലെ സംഭവങ്ങളേക്കുറിച്ചുള്ള പ്രവചനങ്ങളാണ്.
ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്മാരും നോസ്ട്രദമാസ് രചിച്ച ‘ലെ പ്രോഫസിസ്’ എന്ന ഗ്രന്ഥത്തില്‍ നിപുണന്മാരായ ഫ്രഞ്ച് ഭാഷാ പണ്ഡിതന്മാരും ചേര്‍ന്ന് നടത്തിയ വിശകലനത്തിലാണ് മുല്ലപ്പെരിയാര്‍ ദുരന്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. അവര്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഫ്രഞ്ചിലും ഇംഗ്ലീഷിലുമുള്ള ഉള്ള കവിതാ രൂപത്തിലുള്ള പ്രവചനങ്ങള്‍ ചുവടെയും ചേര്‍ക്കുന്നു.
ഒപ്പം 1577ല്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും പാശ്ചാത്യവിശാരദന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും ഇരു മലകള്‍ അത് തടയാന്‍ വിഫലമായ്പൊരുതും പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും.
ഈ പ്രവചനം രണ്ടായിരത്തി ഇരുപത് ജൂലായ് മാസം ആറ്, ഏഴ് , എട്ട് എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും. ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും.
ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു. ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന്നു. ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇത് ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
27 വര്‍ഷം നിലനില്‍ക്കുന്ന മൂന്നാം ലോകയുദ്ധത്തെക്കുറിച്ചും ഇദ്ദേഹം പ്രവചിച്ചിരുന്നു. നിലവിലെ ലോക സാഹചര്യങ്ങള്‍ ഈ പ്രവചനങ്ങളെ ശരിവയ്ക്കുന്നതാണ്.
വരും ദിനങ്ങള്‍ നിര്‍ണായകം മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം അമേരിക്കയിലെ അതിശക്തനായ ഒരു ഭരണാധികാരിയുടെ കൊലപാതകം ആണ്. ഇതിനെ തുടര്‍ന്ന് മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും എന്നാണത്രെ അദ്ദേഹം പ്രവചിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ മരണമാകുമോ അതെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
നോസ്ട്രദാമസിന്റെ ഡയറി നോസ്ട്രദാമസ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രദാമസിന്റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം.പക്ഷെ എല്ലാ ഷര്‍ട്ടും പരിശോദിച്ചു. ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പെറുക്കി. ഡയറി മാത്രം കിട്ടിയില്ല. അന്നേരം ആണ് ഒരാള്‍ പറഞ്ഞത്.. നോസ്ട്രദാമസിനെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ചിലപ്പോള്‍ കാണുമായിരിക്കും. എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു.
അതെ പോക്കറ്റില്‍ ഡയറി ഉണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടി തരിച്ചു പോയി, ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു. നിങ്ങള്‍ ഇത്രാം തീയതി എന്റെ ശവക്കല്ലറ കുത്തി തുറന്നു എന്റെ ഡയറി എടുക്കും. അന്നു മുതലിങ്ങോട്ട് പിഴയ്ക്കാത്ത പ്രവചനവുമായി മരണത്തിനു ശേഷവും നോസ്ട്രദാമസ് ജീവിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ ദുരന്തം നടക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാനേ നമുക്കു കഴിയൂ.