നടിമാരും നടന്മാരും ഫേസ്ബുക്കില്‍ ലൈവ് വരുന്നത്, സാധാരണമാണ്. ഇതേയവസരത്തില്‍ അവരെ നിരുത്സാഹപ്പെടുത്തുന്നതിനും അവര്‍ക്കെതിരെ സംസാരിക്കുന്നതിനുമായി ചില പ്രേക്ഷകരും രംഗത്തെത്തും. ഇത്തരത്തില്‍ താന്‍ ഫേസ്ബുക്ക് ലൈവില്‍ സംസാരിച്ചുകൊണ്ടിരിക്കെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ഒരു വ്യക്തിയ്ക്ക് അര്‍ഹിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് നടി അനുമോള്‍. അനുമോളുടെ ആ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരിക്കുന്നത്. നിരവധിയാളുകള്‍ അനുമോളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
‘നിലാവറിയാതെ’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന് പരിപാടികളുടെ ഭാഗമായാണ് അനുമോള്‍ ലൈവിലെത്തിയത്. എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നത്, അത് മോശം കാര്യമാണെന്ന രീതിയിലായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍, മറ്റേതൊരു ജോലിയേയും പോലെയാണ് സിനിമാ അഭിനയമെന്നും താന്‍ ആ ജോലിയെ സ്നേഹിക്കുന്നുവെന്നും അനുമോള്‍ മറുപടി പറഞ്ഞു. മറ്റുള്ള ജോലികളേക്കാള്‍ ബുദ്ധിമുട്ടേറിയതാണ് ഈ ജോലി. പകലും രാത്രിയുമൊക്കെ മുഴുവന്‍ ജോലി ചെയ്യേണ്ടി വരും. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള ജോലിയല്ലേ ചെയ്യേണ്ടതെന്നും എനിക്ക് ആ ജോലി ഇഷ്ടമാണെന്നും അനുമോള്‍ അയാള്‍ക്ക് മറുപടി കൊടുത്തു.
ഇതുകൊണ്ടും നിര്‍ത്താതെ, നടിമാര്‍ ലൈവില്‍ വരുന്നതിനേയും അയാള്‍ വിമര്‍ശിച്ചു. ഇതിന് എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യുമെന്ന് അനു മോള് മറുപടി പറഞ്ഞു. സിനിമ കാണുകയും ചെയ്യും, എന്നാല്‍ അതില്‍ അഭിനയിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്യും എന്ന നിലപാട് ശരിയല്ല. ലൈവ് ചെയ്യുന്നത് എന്റെ ഇഷ്ടമാണ്. അത് ഇഷ്ടമായില്ലെങ്കില്‍ കാണേണ്ട എന്നായിരുന്നു അനു പറഞ്ഞത്.