തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിന് തന്നെ ഒൗദ്യോഗികമായി ക്ഷണിച്ചുവെന്നും എന്നാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ദേശീയ പുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മി.
മുൻകൂട്ടി ഏറ്റെടുത്ത ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. കുറച്ചു ദിവസം മുൻപ് അറിയിച്ചിരുന്നെങ്കിൽ താൻ നിശ്ചയമായും പങ്കെടുക്കുമായിരുന്നുവെന്നും സുരഭി പറഞ്ഞു.
എന്നാൽ സുരഭിയെ ക്ഷണിച്ചുവെന്ന വാദങ്ങൾക്ക് വിരുദ്ധമായ കാര്യമാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറഞ്ഞത്. ചലച്ചിത്ര മേളയുടെ സമാപനത്തിന് ആരെയും ഒൗദ്യോഗികമായി ക്ഷണിക്കുന്ന പതിവില്ലെന്നും എല്ലാവരും പങ്കെടുക്കുകയാണ് ചെയ്യാറെന്നും കമൽ വ്യക്തമാക്കി.
ചലച്ചിത്ര മേളയിലേക്ക് ദേശീയ അവാർഡ് ജേതാവായ സുരഭിയെ ക്ഷണിച്ചില്ലെന്ന തരത്തിൽ വിമർശനങ്ങൾ ചില കോണിൽ നിന്നും നേരത്തെ ഉയർന്നിരുന്നു. അക്കാഡമി തന്നെ ക്ഷണിച്ചില്ലെന്ന് സുരഭിയും പരിഭവം അറിയിച്ചിരുന്നു.