കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തിൽ പിതാവും മകനുമടക്കം മൂന്ന് പേർ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകൻ ടി.ആർ. അരുൺ പ്രസാദ്, ബന്ധു ചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി വിഭാഗത്തിലും അരുണ്‍പ്രസാദ് ഓണ്‍ലൈനിലും ജീവനക്കാരനാണ്.
മുട്ടത്ത് ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.