മലയാള ചലച്ചിത്രം കസബയെയും നടന്‍ മമ്മൂട്ടിയെയും രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതി മറുപടി അര്‍ഹിക്കുന്നില്ലെന്ന് സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍. പാര്‍വതിയെ പോലൊരു ആളോട് പ്രതികരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും നിഥിന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിഥിന്റെ വാക്കുകളിങ്ങനെ… ”ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാനില്ല. പ്രതികരണം അര്‍ഹിക്കുന്ന നിലവാരം നടിയുടെ പരാമര്‍ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല.
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നടന്ന ഓപ്പണ്‍ ഫോറത്തിലായിരുന്നു പാര്‍വതി ചിത്രത്തിനെതിരേയും മെഗാ താരത്തിനെതിരേയും രൂക്ഷമായ അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും പാര്‍വതിക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യം സിനിമയുടെ പേരെടുത്തു പറയാതെയും, പിന്നീട് നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ദ്ദേശപ്രകാരം പേരെടുത്തു പറഞ്ഞുമായിരുന്നു താരത്തിന്റെ വിമര്‍ശനം. തനിക്കെതിരെയുള്ള വിമര്‍ശനം ശക്തമായതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പരിഹസിച്ചും പാര്‍വതി രംഗത്തെത്തിയിരുന്നു.