ഐഎഫ്എഫ്കെയിലെ ഓപ്പണ്‍ ഫോറത്തിനിടെ നടന് മമ്മൂട്ടി നായകനായ കസബയെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച നടി പാര്വതിയിക്കെതിരെ സിനിമാലോകത്തുനിന്നടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടി രേവതിയുള്പ്പെടെ ചുരുക്കം ആളുകള്‍ മാത്രമാണ് പാര്‍വതിയെ പിന്തുണച്ച് രംഗത്തെത്തിയത്. കസബയുടെ സംവിധായകന് നിഥിന് രണ്‍ജി പണിക്കരും പാര്‍വതിയുടെ ഈ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന രീതിയില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ മറുപടിയുമായി കസബ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നു.
ജോബിയുടെ വാക്കുകളിങ്ങനെ…
ഗീതു ആന്റിയും, പാര്‍വതി ആന്റിയും അറിയാന്‍ സദസില്‍ ആന്റിമാരുടെ ബര്‍ത്ത്ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്ത്ഡേ സമ്മാനമായി കസബ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാര്‍വതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി കസബ എന്ന് എടുത്തു പറഞ്ഞത്.