ട്രോളുകളിലൂടെ ആളുകളെ രസിപ്പിക്കാന്‍ കഴിവുള്ളവരാണോ നിങ്ങള്‍! ആട് 2 വിന്റെ പ്രൊഡക്ഷന്‍ ടീം വമ്പിച്ച ട്രോള്‍ മത്സരം സംഘടിപ്പിക്കുന്നു; ഫ്രൈഡെ ഫിലിം ഹൗസ് ട്രോളന്മാരോട് പറയുന്നതിങ്ങനെ

രണ്ടോ മൂന്നോ ചെറിയ വാക്യങ്ങള്‍ വായിച്ചുകഴിയുമ്പോഴേയ്ക്കും വായനക്കാരന്റെ മുഖത്ത് ഒരു പുഞ്ചിരിയോ അല്ലെങ്കില്‍ ഒരു പൊട്ടിച്ചിരിയോ പുറപ്പെടുവിക്കാനുള്ള കഴിവുള്ളവരാണ് ഇന്ന് ട്രോളന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അതിസങ്കീര്‍ണ്ണമായ സാമൂഹിക വിഷയങ്ങളില്‍പ്പോലും ഇന്ന് ട്രോളന്മാര്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയും എന്നതിന് ഇന്റര്‍നെറ്റ് ലോകം സാക്ഷിയായതാണ്. ഇത്തരത്തില്‍ ആളുകളെ രസിപ്പിക്കുന്ന ട്രോളുകള്‍ പുറത്തെടുക്കാന്‍ കഴിവുള്ളവര്‍ക്ക് ഒരു പ്രോത്സാഹനവുമായി എത്തിയിരിക്കുകയാണ് ആട് 2 എന്ന സിനിമയുടെ പ്രൊഡക്ഷന്‍ ടീമായ ഫ്രൈഡേ ഫിലിം ഹൗസ്.

ആട്2 ചിത്രത്തിലെ പാട്ടും ട്രെയിലറും പുറത്തിറങ്ങിയപ്പോഴേക്കും സമൂഹമാധ്യമത്തില്‍ ട്രോളുകളുടെ മേളമായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വ്യത്യസ്തയ്ക്കായി മികച്ച ട്രോളന്മാരെ കണ്ടെത്താന്‍ മത്സരമൊരുക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിലെ ഗാനമോ ട്രെയിലറോ ആസ്പദമാക്കി ചെയ്യുന്ന ഗംഭീര ട്രോളുകള്‍ക്ക് അത്യുഗ്രന്‍ സമ്മാനങ്ങള്‍ നല്‍കുമെന്നു വ്യക്തമാക്കി ആട ്2 വിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പെത്തിയത്. ട്രോള്‍ മത്സരത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതിതൊക്കെ. ..

ആട് 2 ‘ട്രോള്‍ മത്സരം’

ആട് 2 വിന്റെ ട്രെയിലറിലെയോ, സോങിലെയോ സ്‌ക്രീന്‍ഷോട്ടുകള്‍ കോര്‍ത്തിണക്കി, ഈ സിനിമയെത്തന്നെ പരാമര്‍ശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകള്‍ക്ക് അത്യുഗ്രന്‍ സമ്മാനങ്ങള്‍ ഞങ്ങള്‍ ഒരുക്കുകയാണ്.

ഒന്നാം സമ്മാനം : 15,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

രണ്ടാം സമ്മാനം : 10,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

മൂന്നാം സമ്മാനം : 5,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ട്രോളുകള്‍ക്ക് ആകര്‍ഷകമായ ഗിഫ്റ്റുകള്‍ നല്‍കുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രോളുകളും ആട് 2 വിന്റെ ഒഫിഷ്യല്‍ പേജില്‍ പ്രസിദ്ധീകരിക്കുന്നതായിക്കും.

ശ്രദ്ധിക്കുക :

# മല്‍സരം ആരംഭിക്കുന്നത് ഇപ്പോള്‍ മുതല്‍. ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് 12 മണി വരെ ടോളുകള്‍ അയക്കാം.

# ഒരാള്‍ക്ക് എത്ര ട്രോളുകള്‍ വേണമെങ്കിലും അയക്കാം. സ്വന്തമായി ഉണ്ടാക്കിയ ട്രോള്‍ വേണം അയക്കാന്‍. അയക്കുന്ന ട്രോളന്റെ പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട് , സ്വന്തം വാട്ട്‌സാപ്പ് നമ്പറില്‍ നിന്നു വേണം അയക്കാന്‍.

# മത്സരത്തിനായി ട്രോളുകള്‍ അയക്കേണ്ട ഞങ്ങളുടെ വാട്ട്‌സാപ്പ് നമ്പര്‍ +91 9745422555.

# നിലവില്‍ ഇറങ്ങിയ ഒരു ട്രോള്‍ തന്നെ ( എക്‌സാറ്റ് കോപ്പി )ഒന്നിലധികം പേര്‍ അയക്കുകയും, അതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ചെയ്താല്‍, അത് ആദ്യം ഫെയ്സ്ബുക്കില്‍/ പോസ്റ്റ് ചെയ്തത് ആരെന്നുള്ള സമയം പരിശോധിച്ചായിരിക്കും അംഗീകരിക്കുക. തുടര്‍ന്ന് ഉടമസ്ഥരല്ലാത്തവരെ മത്സരത്തില്‍ നിന്ന് അയോഗ്യരാക്കുന്നതുമായിരിക്കും.

# ട്രോള്‍ ഉണ്ടാക്കുമ്പോള്‍ മറ്റുള്ള സിനിമയുടെ/ താരങ്ങളുടെ /മത-സാമുദായിക വികാരങ്ങള്‍ വ്രണപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ളവ പരിഗണിക്കുന്നതല്ല.

അപ്പോള്‍ കളി തുടങ്ങുകയായി… കപ്പ് ആര് കൊണ്ടുപോകും മക്കളേ…??

Related posts