ഗുജറാത്തില്‍ ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. 182 ല്‍ 109 സീറ്റും നേടി ബിജെപി അധികാരം തുടരുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 70 സീറ്റ് നേടുമെന്നും ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നു. ഹിമാചലില്‍ ബിജെപി തൂത്തുവാരുമെന്നും എക്സിറ്റ്പോള്‍ പ്രവചിക്കുന്നു. 68 ല്‍ 55 സീറ്റും ബിജെപി സ്വന്തമാക്കുമെന്ന് എക്സിറ്റ്പോള്‍ പറയുന്നു.ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നത് ഗുജറാത്തില്‍ 109 സീറ്റും ഭരണകക്ഷിയായ ബിജെപി നേടുമെന്നാണ്.
കോണ്‍ഗ്രസിന് 70 സീറ്റാണ് ടൈംസ് നൗ പ്രവചിക്കുന്നത്. പട്ടേല്‍, ദളിത് വിഭാഗങ്ങളുടെ ഭരണവിരുദ്ധ വികാരം വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ എബിപി-സിഎസ്ഡിഎസ് എക്സിറ്റ്പോള്‍ ഫലം മാത്രം ഗുജറാത്തില്‍ ശക്തമായ പോരാട്ടം പ്രവചിക്കുന്നു. കോണ്‍ഗ്രസും (7886) ബിജെപിയും (9199) ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പ്രവചനം.