വയര്‍ നാള്‍ക്കുനാള്‍ വീര്‍ത്തു വരുന്നതു കണ്ടാണ് മൂന്നര വയസുകാരനെയും കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. വയറ്റില്‍ മുഴ വളരുന്നു എന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, പരിശോധനാ ഫലം പുറത്തു വന്നതോടെ ഏവരും ഞെട്ടി. കുഞ്ഞിന്റെ വയറ്റില്‍ മറ്റൊവു കുഞ്ഞ് വളരുകയാണ്. അതായത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിയുമ്പോള്‍ ഇരട്ടയായി വളര്‍ച്ച ആരംഭിക്കുകയും എന്നാല്‍, ഒറ്റ് മറ്റൊന്നില്‍ നിന്നും വേര്‍പിരിയാതെ വന്നതോടെ ഒരു കുഞ്ഞിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ് വളര്‍ന്ന് തുടങ്ങുകയുമായിരുന്നു.
‘പാരസൈറ്റ് ട്വിന്‍’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുത്ത്. കുഞ്ഞിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത ശിശുവിന്റെ കണ്ണുകളുടെയും തൊലിയുടെയും വളര്‍ച്ച പൂര്‍ണ്ണമായിരുന്നു. ഇതിന് ഒരു കിലോയോളം ഭാരമുള്ളതായാണ് റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഈ മാംസപിണ്ഡം നീക്കം ചെയ്തത്. ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടി ഈ ആഴ്ച അവസാനത്തോടെ ആശുപത്രി വിട്ടേക്കും.