വൈക്കം: കുടുംബവഴക്കിനെ തുടർന്ന് യുവതിയെ കാണാതായതായി പരാതി. വല്ലകം പടിഞ്ഞാറെക്കര കടമ്മായി നികർത്തേൽ ബിനുവിന്റെ ഭാര്യ സൗമ്യ (34) യെയാണ് ഇന്നലെ രാത്രി എട്ടിനു ശേഷം കാണാതായത്.
ഇവർ റോഡിലൂടെ പുറത്തേക്കുപോയതായി ആരും കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരും ബന്ധുക്കളും പറഞ്ഞതിനെ തുടർന്ന് വല്ലകം സബ് സ്റ്റേഷനു വടക്കുഭാഗത്തുള്ള മണൽ കുഴിയിൽ വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് യുവതിയ്ക്കായിതെരച്ചിൽ നടത്തിവരികയാണ്. വൈക്കം പോലീസ് കേസെടുത്തു.