ലണ്ടൻ: ടൂറിസ്റ്റുകൾ മരങ്ങളിലും മതിലുകളിലും മറ്റും തങ്ങളുടെ പേര് എഴുതിയിടുന്ന പതിവുണ്ട്. സ്കൂൾകുട്ടികൾ ഇരിപ്പിടങ്ങളിലും ഡസ്കുകളിലും പേരു കുറിക്കുന്നതും അപൂർവമല്ല. എന്നാൽ ലണ്ടനിൽ ഒരു ഡോക്ടർ ചെയ്തത് ഇത്തിരി കടന്നകൈയായി.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികളുടെ കരളിലാണ് ലേസർ ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യൽ ഈ ബ്രിട്ടീഷ് സർജൻ എഴുതിയത്. ബർമിങാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലെ ഡോക്ടർ സൈമൺ ബ്രാംഹാളാണ് കേട്ടുകേൾവിയില്ലാത്ത ഈ കൃത്യം ചെയ്തത്.