പേരൂർക്കട: എംഎൽഎ മുല്ലക്കര രത്നാകരന്റെ പിഎയുടെ വീടിന് നേരെ ആക്രമണമുണ്ടായി. വട്ടിയൂർക്കാവ് കുലശേഖരം പ്രസാദത്തിൽ നാരായണമൂർത്തിയുടെ ഇരുനില വീടിനു നേരെയാണ് രാത്രിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ വീടിന് ജനൽ ചില്ലുകൾ തകർന്നു.
സംഭവ നടക്കുന്പോൾ പിഎയുടെ മാതാവും ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് ഇവർ പുറത്തിറങ്ങി നോക്കുന്പോഴാണ് രണ്ടുപേർ ബൈക്കിൽ രക്ഷപ്പെടുന്നത് കണ്ടത്. വട്ടിയൂർക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.