കൊല്ലം: മുഖ്യമന്ത്രിയെ ജനങ്ങൾ ബഹിഷ്കരിക്കുന്നത് ഭരണ പരാജയത്തിന്റെ തെളിവാണെന്ന് ഡോ.പ്രതാപവർമ്മ തന്പാൻ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകരോടും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ധാർഷ്ട്യത്തിന്റെ ഭാഷയിൽ കടക്കൂ പുറത്തെന്ന് ആക്രോശിക്കുന്ന മുഖ്യമന്ത്രിയോട് കടക്കൂ പുറത്ത് എന്ന് പറഞ്ഞ് ജനം ബഹിഷ്കരിക്കുന്ന നിലയിലായി കേരള ഭരണമെന്നും തന്പാൻ പറഞ്ഞു.
ദേശീയ ക്ഷീരകർഷക കോണ്‍ഗ്രസിന്റെ സംസ്ഥാന തല മെന്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതാപ വർമ്മ തന്പാൻ. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ചും രക്ഷാപ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയും നാണക്കേടിന്റെപര്യായമായി മാറി പിണറായി സർക്കാർ.
പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മരണത്തിനുത്തരവാദി ഓഖി കൊടുങ്കാറ്റല്ല പിണറായി സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.പി.പ്രഭാകരന്റെഅധ്യക്ഷത വഹിച്ചു.
എസ്.മഹേശ്വരൻ നായർ, ബി.ശങ്കരനാരായണ പിള്ള, കെ.എം.പീറ്റർ, എസ്.ചന്ദ്രബാബു, ആർ.എസ്.അബിൻ, എസ്.ആർ.കെ.പിള്ള, എം.ആർ.മോഹനൻ പിള്ള, ദേവരാജൻ, മായാ ദാസ്, കവിരാജൻ, പാൽക്കുളങ്ങര സജീവ്, പി.എ.ലത്തീഫ്, പ്രമോദ് തിലകൻ എന്നിവർ പ്രസംഗിച്ചു.