തിരുവനന്തപുരം: പതിനഞ്ചുകാരിയെ പ്രേമം നടിച്ചു ആസാമിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ആസാം സ്വനാപൂർ സൂത്തിയായിൽ അബ്ദുൾ കലാമിന്റെ മകൻ ജലീൽ ഹക്ക് (24) നെയാണ് പേട്ട സിഐ സുരേഷ് വി.നായർ അറസ്റ്റ് ചെയ്തത്.
ആനയറ വേൾഡ് മാർക്കറ്റിലെ കാന്റീനിൽ ജോലി ചെയ്തിരുന്ന പ്രതി പെണ്‍കുട്ടിയെ പ്രേം നടിച്ച് സ്കൂൾ യൂണിഫോമിൽ തന്നെ കൂട്ടിക്കൊണ്ട് തന്പാനൂരിൽ എത്തി അവിടെ നിന്നും ഗുവാഹത്തിയിലേക്ക് പോകാനായി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞത്.
തുടർന്ന് ശംഖുമുഖം എസിപി ഷാനിഖാന്റെ മേൽനോട്ടത്തിൽ പേട്ട സിഐ സുരേഷ് വി.നായർ പേട്ട എസ്ഐ സുവർണകുമാർ, വിമൻസിപിഐ ശ്രീപ്രിയ, സിപിഒ അലക്സ്, ഷാഡോ സിപിഒ അജിത് സൈബർ സിപിഒ പ്രശാന്ത് തുടങ്ങിയവർ അടങ്ങിയ സംഘം പുതുക്കോട്ട, തൃച്ചി മധുര എന്നിവിടങ്ങളിൽ പ്രതി എത്തിയതായി അറിഞ്ഞ് പിന്തുടർന്ന് മണ്ണാർഗുഡിയിലെത്തുകയും അവിടെ പ്രതിയുടെ ബന്ധുവായ അസർ അലിയെ കണ്ടെത്തിയതോടെ പ്രതിയേയും പെണ്‍കുട്ടിയേയും മണ്ണാർഗുഡിയിലുള്ള ഒരു വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രതി ആസാമിൽ 16 കാരിയെ കൊണ്ടുപോയ ശേഷം ഗുവാഹട്ടിയിൽ ഉപേക്ഷിച്ചതിനു സൂത്തിയ പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുള്ളതായി പോലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.