കഴക്കൂട്ടം: കാര്യവട്ടം കാന്പസും ഹോസ്റ്റലുകളും അടച്ചതിനെ തുടർന്ന് വീടുകളില്‍ പോകാത്ത വിദ്യാര്‍ഥിനികളെ ജീവനക്കാര്‍ ഹോസ്റ്റലിനുള്ളില്‍ പൂട്ടിയിട്ടുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കാന്പസിനുള്ളില്‍ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് യൂത്ത് കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജറോം, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി,ഡപ്യൂട്ടി രജിസ്ട്രാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നാളെ മുതല്‍ ഹോസ്റ്റലുകള്‍ തുറക്കാനും മെസിന്റെ പ്രവര്‍ത്തനം പുനര്‍ ആരംഭിക്കുന്നതുവരെ ഭക്ഷണം എത്തിക്കാന്‍ പകരം സംവിധാനം ഉണ്ടാക്കാമെന്നും ഉറപ്പുലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം വിദ്യാർഥികൾ അവസാനിപ്പിച്ചത്.
അതേ സമയം വാര്ഡന് തങ്ങളെ പൂട്ടിയിട്ടെന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് യൂത്ത് കമ്മിഷന് കേസെടുത്തിട്ടുണ്ട്. പൂട്ടിയിട്ടതിനെതുടര്ന്ന് രക്തസമ്മര്‍ദ്ദം കൂടിയ രണ്ടു വിദ്യാര്‍ഥിനികള്‍ പാങ്ങപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി.
സാധാരണയായി കാന്പസിന് അവധിയായാലും ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കാറില്ല. അതുപോലെ അവരുടെ ഹോസ്റ്റലുകളും പ്രവര്‍ത്തിക്കും. എന്നാല്‍ വിസി യുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഗവേഷക വിദ്യാർഥികൾക്കും കാന്പസിനുള്ളില്‍ താമസിക്കാനാവാത്ത അവസ്ഥയാണെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.