ഇന്ത്യയിൽ ഈവർഷം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്ത എന്റർടെയ്നർ എന്ന ബഹുമതി ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനു സ്വന്തം. ബിഗ് ബോസ് മത്സരാർഥികളായ ആർഷി ഖാൻ, സ്വപ്ന ചൗധരി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം അലങ്കരിക്കുന്നവർ. കൂടാതെ യൂട്യൂബിൽ തരംഗമായ ഗായിക വിദ്യാ വോക്സ് നാലാമതും ബോളിവുഡ് താരം ദിഷാ പഠാണി അഞ്ചാം സ്ഥാനത്തുമെത്തി.
ഗൂഗിളിൽ ഏറ്റവുമധികം തെരയപ്പെട്ട വാക്ക് എന്ന ബഹുമതി സ്വന്തമാക്കിയത് എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി2: ദ് കണ്ക്ലൂഷൻ ആണ്. അതിനു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടും ലൈവ് ക്രിക്കറ്റ് സ്കോർ മൂന്നും സ്ഥാനം നേടി. ടോപ് ട്രെൻഡിംഗ് മൂവീസ്, ടോപ് ട്രെൻഡിംഗ് സോംഗ്സ്, ടോപ് ട്രെൻഡിംഗ് നിയർമി, ടോം ട്രെൻഡിംഗ് ന്യൂസ് മൊമന്റ്സ് എന്നീ വിഭാഗങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ബോളിവുഡ് ചിത്രങ്ങളായ ദംഗൽ, ഹാഫ് ഗേൾഫ്രണ്ട്, ബദ്രിനാഥ് കി ദുൽഹാനിയ, ചാന്പ്യൻസ് ട്രോഫി തുടങ്ങിയവയും ഗൂഗിളിൽ ഏറ്റവും അധികം പ്രാവശ്യം തെരഞ്ഞവയിൽപ്പെടുന്നു.
ടോപ് ട്രെൻഡിംഗ് ബോളിവുഡ് ഗാനങ്ങളിൽ അർജുൻ കപൂർ നായകനായ മുബാറക്കനിലെ ഗാനമാണ് ഒന്നാമതെത്തിയത്. ടോപ് ട്രെൻഡിംഗ് ന്യൂസിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞത് സിബിഎസ്ഇ റിസൽട്ട്, യുപി ഇലക്ഷൻ, ജിഎസ്ടി എന്നിവയാണ്.