ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് സ്റ്റേജിൽ നൃത്തമാടണമെങ്കിൽ എത്ര രൂപ നൽകണമായിരിക്കും. പതിനായിരമോ, ലക്ഷമോ ഒന്നുമല്ല താരത്തിന്റെ പ്രതിഫലം. ഒരു മിനിട്ടിന് ഒരു കോടി വച്ചാണത്രേ താരം ഈടാക്കുന്നത്. സീ സിനി അവാർഡ് ചടങ്ങിലാണ് പ്രിയങ്ക അഞ്ചുമിനിട്ട് സ്റ്റേജിൽ നൃത്തം ചെയ്ത് അഞ്ചു കോടി വാങ്ങാൻ പോകുന്നത്. രണ്ടു വർഷത്തിനുശേഷമാണ് പ്രിയങ്ക ഒരു സ്റ്റേജ് ഷോയ്ക്ക് എത്തുന്നത്. 2016ൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് ഷോയിലാണ്
അവസാനമായി പ്രിയങ്ക നൃത്തമാടിയത്. സീ സിനി അവാർഡ് നൈറ്റിന്റെ പ്രധാന ആകർഷണമായിരിക്കും പ്രിയങ്കയുടെ നൃത്തം. ഇതിനുവേണ്ടി എത്ര പണം മുടക്കാനും സംഘാടകർക്കു മടിയില്ലത്രേ. എന്തായാലും ബോളിവുഡിലും ഹോളിവുഡിലും തിളങ്ങിനിൽക്കുന്ന പ്രിയങ്കയുടെ നൃത്തം കാണാൻ ആളുകൾ ഇടിച്ചുകയറുമെന്ന കാര്യത്തിൽ സംശയമില്ല.