റിയാദ്: സൗദിയിൽ വനിതകൾക്ക് കാറുകൾക്ക് പുറമേ മോട്ടോർ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെൻസ് നൽകാൻ തീരുമാനം. വിദേശ ്രെഡെവിംഗ് ലൈസൻസ് ഉള്ള വനിതകൾക്ക് ഒരു വർഷം വരെ ്രെഡെവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. സൗദി ട്രാഫിക് ഡിപ്പാർട്മെൻറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
നേരത്തെ കാറുകളടക്കമുള്ള ചെറുവാഹനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതിലാണ് പുതിയ മാറ്റം വരുത്തി ട്രക്കും സ്കൂട്ടറുമടക്കം ചെറുതും വലുതുമായ വാഹനങ്ങളെല്ലാം വനിതകൾക്ക് ഓടിക്കാം എന്ന ഉത്തരവ്. ട്രക്കുകൾ ഓടിക്കാൻ നിലവിൽ പുരുഷന്മാർക്ക് ബാധകമായ വ്യവസ്ഥകൾ മാത്രമേ സ്ത്രീകൾക്കും ഉണ്ടാകുകയുള്ളൂ.
ജിസിസി രാജ്യങ്ങളിലെ കാലാവധിയുള്ള ്രെഡെവിങ് ലൈസൻസ് ഹാജരാക്കുന്ന വനിതകൾക്ക് ടെസ്റ്റ് ഇല്ലാതെതന്നെ സൗദി ലൈസൻസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു മാത്രമല്ല വനിതാ ്രെഡെവർമാർക്ക് സുഗമമായി വാഹനം ഓടിക്കാൻ ആവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായി വരികയാണെന്നും വകുപ്പ് വ്യക്തമാക്കി.
ഇപ്പോൾ തന്നെ സൗദിയിലെ 7,550 വനിതകൾ അയൽ രാജ്യങ്ങളിൽ നിന്ന് ്രെഡെവിങ് ലൈസൻസ് നേടിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ലൈസൻസ് നേടുന്നതിനായി ഇവർ 11.62 ലക്ഷം റിയാൽ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവർക്ക് ലൈസൻസ് അനുവദിക്കില്ലെന്നും ്രെഡെവിങ് ടെസ്റ്റിന് ഹാജരാകുന്നവർ ഹെൽത്ത് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും വിദേശികളായ വനിതകൾ നിയമപരമായി രാജ്യത്ത് താമസിക്കാൻ അനുമതിയുള്ളവരായിരിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.