തൊ​ഴി​ൽ മേ​ഖ​ല​യി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്കെ​തി​രേ​യും പെ​ൻ​ഷ​ൻ അ​നി​ശ്ചി​ത​ത്വ​ത്തി​നെ​തി​രെ യോ​ജി​ച്ച പോ​രാ​ട്ടം വേ​ണം: മ​ന്ത്രി സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: തൊ​ഴി​ൽ മേ​ഖ​ല​യി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്കെ​തി​രേ​യും പെ​ൻ​ഷ​ൻ അ​നി​ശ്ചി​ത്വ​ത്തി​നെ​തി​രേ​യും യോ​ജി​ച്ച പോ​രാ​ട്ടം അ​നി​വാ​ര്യ​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. സെ​ൻ​ട്ര​ൽ ഗ​വ. പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​നം സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തൊ​ഴി​ലാ​ളി​ക​ൾ നേ​ടി​യെ​ടു​ത്ത പ​ല അ​വ​കാ​ശ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ് ഇ​ന്നു​ള്ള​ത്. കോ​ർ​പ​റേ​റ്റ് മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ മാ​റ്റ​ങ്ങ​ളാ​ണു രാ​ജ്യ​ത്ത് സം​ഭ​വി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. ബാ​ബു​രാ​ജ്, അ​ധ്യ​ക്ഷ​നാ​യി.

നാ​ഷണ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് പെ​ൻ​ഷ​നേ​ഴ്സ് സെ​ക്ര​ട്ട​റി കെ.​കെ.​എ​ൻ. കു​ട്ടി, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ. എം​പ്ലോ​യീ​സ് സെ​ക്ര​ട്ട​റി എം. ​കൃ​ഷ്ണ​ൻ, കെഎസ്എ​സ്പി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ടി.​എ​ൻ. വെ​ങ്കി​ടേ​ശ്വ​ര​ൻ എ​ന്നി​
വ​ർ പ്ര​സം​ഗി​ച്ചു.

Related posts