ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതിനു മുമ്പു തന്നെ രാഹുല്‍ ഗാന്ധിയെ ആരോമല്‍ ചേകവരായും നരേന്ദ്രമോദിയെ അരിങ്ങോടരായും ചിത്രീകരിച്ച് അഡ്വ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനെത്തുടര്‍ന്ന് ജയശങ്കര്‍ ഇതിനെ ‘ വടക്കന്‍ പാട്ട്’ പശ്ചാത്തലത്തില്‍ അവലോകനം ചെയ്യുകയാണ്.
”ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമര്‍ ചേകവരാകാന്‍ കഴിഞ്ഞില്ല, രാഹുല്‍ഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകള്‍ വര്‍ധിച്ചു, ബിജെപിയുടെ മുന്നേറ്റം ദുര്‍ബലമായി, നരേന്ദ്രമോദിയുടെ അജയ്യത സംശയാസ്പദമായി”. അവസാന ഘട്ടത്തില്‍ പൂഴിക്കടകന്‍ പയറ്റിയാണ് മോദി ജയിച്ചതെന്നും. രാഹുലിനെ ഇനിയാരും പപ്പുമോന് എന്നു വിളിച്ച് ആക്ഷേപിക്കില്ലെന്നും ജയശങ്കര്‍ പറയുന്നു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…