സോഷ്യല്‍മീഡിയയില്‍ എന്തിനെയും വിമര്‍ശിക്കുന്ന ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ ഗ്രൂപ്പ് അടച്ചുപൂട്ടി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഈയിടെയായി നിരവധി പോസ്റ്റുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പേജ് പൂട്ടിക്കാനായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഒരു അറിയിപ്പുമില്ലാതെ അപ്രത്യക്ഷമായിരിക്കുന്നത്. ഫേസ്ബുക്ക് തന്നെയാണ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ഗ്രൂപ്പ് പൂട്ടിച്ചതെന്നാണ് സൂചന.
അടുത്തിടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ വ്യാപകമായ ട്രോളുകള്‍ ഇവരുടെ പേജ് വഴി പുറത്തുവന്നിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു. ഈയടുത്ത് നടി പാര്‍വ്വതി മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പേജ് പാര്‍വ്വതിക്കൊപ്പം നിന്നതും ഹിന്ദു ദൈവങ്ങളെ ട്രോളിയതിന് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസ സംഹിതകളെ അപമാനിക്കുന്ന രീതിയിലുള്ള ട്രോളുകളും ഇടയ്ക്കിടെ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വിശ്വാസികളെ വേദനിപ്പിച്ചിരുന്നു. ഇതൊക്കെയാകാം ഗ്രൂപ്പ് പൂട്ടിയതിന്റെ കാരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇവരുടെ പേജ് ഇപ്പോഴും ആക്ടീവാണ്. ഈ പേജിനെതിരേയും വലിയതോതില്‍ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്.