കോട്ടയം: കാലുതെറ്റി വെള്ളത്തിൽ വീണ പോലീസുകാരനെ നാട്ടുകാർ രക്ഷിച്ചു. കോട്ടയത്തെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് ഇന്നലെ രാത്രി ഒന്പതിന് തിരുവാറ്റ കലുങ്കിന് സമീപമുള്ള വെള്ളത്തിൽ വീണത്. കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് അന്വേഷിക്കാൻ പോകുന്ന വഴിയാണ് വെള്ളത്തിൽ വീണത്. മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു നിലവിളച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
പോലീസുകാരനെ രക്ഷിച്ച ശേഷം നാട്ടുകാർ പ്രധാനറോഡിൽ ബൈക്ക് വച്ചതിനുശേഷം എന്തിന് നടന്നു വന്നു എന്ന് ചോദ്യം ചെയ്തു. കഞ്ചാവ് പിടിക്കാൻ എത്തിയ വിവരം പറയാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥനുമായി വാക്കുതർക്കമായി. കഞ്ചാവ് പിടിക്കാൻ വന്നതും ഇൻഫോർമറെ കുറിച്ചും പറയാൻ ഉദ്യോഗസ്ഥൻ തയാറായില്ല.
എന്നാൽ എന്തിനാണ് പോലീസ് തനിച്ച് എത്തിയതെന്ന് മനസിലാക്കാതെ നാട്ടുകാർ സംശയിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് കഞ്ചാവ് അന്വേഷണത്തിന്റെ കാര്യം പറഞ്ഞത്.