വെട്ടിനിരത്തൽ കായംകുളത്തും..!  ജൈ​വ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ആശുപത്രി വളപ്പിൽ വാഴകൃഷി; വിളകളുടെ കാര്യത്തിൽ  സൂപ്രണ്ടും  ജീവനക്കാരും തമ്മിൽ കടുത്തുപോര് ; ഒടുവിൽ ജീവനക്കാർ വാഴ വെട്ടിനിരത്തി

കാ​യം​കു​ളം: ആ​ശു​പ​ത്രി വ​ള​പ്പി​ൽ ജൈ​വ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ കൃ​ഷി ഒ​ടു​വി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​ന്നെ വെ​ട്ടി നി​ര​ത്തി. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ലെ വാ​ഴ​കൃ​ഷി​യാ​ണ് മൂ​ടോ​ടെ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. സൂ​പ്ര​ണ്ടും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​മാ​ണ് വെ​ട്ടി​നി​ര​ത്ത​ലി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. കു​ല​ച്ച വാ​ഴ​ക​ള​ട​ക്ക​മു​ള്ള​വ​യാ​ണ് പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റ മ​റ​വി​ൽ വെ​ട്ടി​ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.

ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ വാ​ർ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് വാ​ഴ​യും ചേ​ന്പു​മു​ൾ​പ്പ​ടെ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ആ​ശു​പ​ത്രി പ​രി​സ​രം വൃ​ത്തി​യാ​യി കി​ട​ക്കു​ന്ന​തി​നും ജൈ​വ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​വി​ടെ കൃ​ഷി ആ​രം​ഭി​ച്ച​ത്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കാ​യി​രു​ന്നു കൃ​ഷി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല. കൃ​ഷി പ​രി​പാ​ല​ന​വും വി​ള​വും ഇ​വ​രാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ പു​തി​യ സൂ​പ്ര​ണ്ട് വി​ള​ക​ൾ ലേ​ലം ചെ​യ്തു. ഇ​ത് ജീ​വ​ന​ക്കാ​രി​ൽ അ​സം​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വാ​ഴ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള കൃ​ഷി​ക​ൾ വെ​ട്ടി​നി​ര​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് കൊ​തു​ക് പെ​രു​കി​യെ​ന്നും അ​തി​നാ​ൽ പ​രി​സ​ര​മാ​കെ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ച്ച നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൃ​ഷി​യി​ടം ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം.

അ​തേ​സ​മ​യം ആ​ശു​പ​ത്രി വ​ള​പ്പി​ലെ കൃ​ഷി ലേ​ലം ചെ​യ്യാ​ൻ എ​ച്ച്എം​സി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ഓ​ഫീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​ന്ന​ലെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. വാ​ഴ​ക്കൃ​ഷി വെ​ട്ടി ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts