ഷൂട്ടിംഗ് തിരക്കുകളില്‍! ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായില്ല; അമല പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ നടി അമല പോൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം അമല പോൾ ഹാജരായിരുന്നില്ല. ഷൂട്ടിംഗ് തിരക്കുകളിലായതിനാൽ ഹാജരാവുന്നതിന് കൂടുതൽ സമയം വേണമെന്ന് അമല അഭിഭാഷകൻ മുഖേനെ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.

സമാനമായ കേസിൽ നടൻ ഫഹദ് ഫാസിൽ ആലപ്പുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതിനെ തുടർന്ന് വ്യാഴാഴ്ച വിധി പറയാൻ മാറ്റി. നികുതി വെട്ടിക്കാൻ വേണ്ടി ആഡംബര വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത സംഭവത്തിലാണ് ഇരുവർക്കെതിരേയും ക്രൈംബ്രാഞ്ച് കേസെടുത്തത്.

Related posts