ഇരട്ടയടിയിൽ മുംബൈക്ക് ജയം

ഗോ​ഹ​ട്ടി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ൽ മും​ബൈ സി​റ്റി മ​റു​പ​ടി ഇ​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ആ​തി​ഥേ​യ​രാ​യ നോ​ര്‍ത്ത് ഈ​സ​റ്റ് യൂ​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ​ൽ​വ​ന്ത് സിം​ഗ് നേ​ടി​യ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് മും​ബൈ​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. 34, 68 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ൾ.

ഈ ​ജ​യ​ത്തോ​ടെ മും​ബൈ സി​റ്റി എ​ഫ്സി 10 പോ​യി​ന്റോ​ടെ നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. നോ​ര്‍ത്ത് ഈ​സ​റ്റ് യൂ​ണൈ​റ്റ​ഡ് എ​ടി​കെ​യ്ക്കു പി​ന്നി​ല്‍ ഒ​ന്‍പ​താം സ്ഥാ​ന​ത്ത​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.

മും​ബൈ സി​റ്റി​യു​ടെ പ്ര​തി​രോ​ധ നി​ര​യി​ലെ ബ്ര​സീ​ലി​യ​ന്‍ താ​രം ജേ​ഴ്സ​ണ്‍ വി​യേ​ര​യാ​ണ് മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്. മും​ബൈ​യു​ടെ ഈ ​സീ​സ​ണി​ലെ ആ​ദ്യ​ത്തെ എ​വേ മ​ത്സ​ര വി​ജ​യം​മാ​ണി​ത്.നോ​ര്‍ത്ത് ഈ​സ്റ്റ് യൂ​ണൈ​റ്റ​ഡ് ര​ണ്ട് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ഗോ​ള്‍കീ​പ്പ​ര്‍ ടി..​പി .ര​ഹ്്നേ​ഷി​നു പ​ക​രം ര​വി​കു​മാ​റും ഡാ​നി​യോ​ലോ​യ്ക്കു പ​ക​രം ഉ​റു​ഗ്വ​ന്‍ താ​രം മാ​ര്‍ട്ടി​ന്‍ ഡ​യ​സും വ​ന്നു.

Related posts