കൊച്ചി: ബേക്കറി ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ (ഐബിഎഫ്). ജിഎസ്ടി നടപ്പാക്കിയതോടെ അഞ്ച് ശതമാനം നികുതി നല്കിയിരുന്ന ഉത്പന്നങ്ങൾക്ക് ഇപ്പോൾ 18 ശതമാനം വരെ നികുതി നല്കേണ്ട അവസ്ഥയാണുള്ളതെന്ന് ഐബിഎഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം 24 ശതമാനം നികുതി ഉണ്ടായിരുന്ന വൻകിട കന്പനികളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വന്നതോടുകൂടി 18 ശതമാനമായി കുറഞ്ഞു.
ബേക്കറി വ്യവസായത്തെ തളർത്തുന്ന ജിഎസ്ടി നികുതിഘടന പുനഃപരിശോധിക്കണമെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ വിജേഷ് വിശ്വനാഥ്, റോയൽ നൗഷാദ്, എ. നൗഷാദ്, ബിജു പ്രേം, വി.പി. അബ്ദുൾ സലിം എന്നിവർ പങ്കെടുത്തു