മുളങ്കുന്നത്തുകാവ്: പല്ലുവേദനയുള്ളവർ ഇനി ആശുപത്രിയിലേക്കോടേണ്ട. ദന്താശുപത്രി നേരിട്ട് നിങ്ങളുടെ അടുത്തെത്തും. ത്യശുർ ഗവ ദന്തൽ കോളജിന്റെ സഞ്ചരിക്കുന്ന ദന്താശുപത്രിയാണ് പല്ലുവേദനയുള്ളവരെയും രോഗങ്ങളുള്ളവരെയും തേടി എത്തുന്നത്.
മധ്യ കേരളത്തിൽ ആദ്യമായാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന എയർ കണ്ടീഷൻഡ് ക്ലിനിക്ക് വരുന്നത്. ലക്ഷങ്ങൾ വില വരുന്ന മൊബൈൽ ക്ലീനിക്കിൽ നാല് ചെയർ, പോർട്ടബിൾ എക്സ്റേ ഡയഗ്നോസ്റ്റിക് സംവിധാനം, ഹെൽത്ത് ഡാറ്റ എന്നിവയുണ്ട്. വിദഗ്ധരായ ഡോകടറുടെയും നഴ്സിന്റെയും, ടെകിനിഷ്യന്റെയും ഒരു സഹായിയുടെ സേവനവും ഇതിൽ ഉണ്ടാകും.
ഇതിന്റെ ഭാഗമായി ദന്തൽ രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സാരീതികളെ കുറിച്ചും മോണരോഗങ്ങൾ, ദന്ത സംരക്ഷണം ഗർഭിണികളുടെയും പാലൂട്ടുന്നവരുടെയും, ബാല്യത്തിലും ശൈശവത്തിലും ,യൗവനത്തിലും വാർധക്യത്തിലും തുടങ്ങി വിവിധ ദന്തൽ കാര്യങ്ങളെ കുറിച്ചുളള ബോധവൽക്കരണവും നടത്താൻ വിദഗ്ധർ ക്ലാസെടുക്കും. മൈനർ ശസ്ത്രക്രിയ സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്.
ത്യശുർ ജില്ലയക്ക് പുറമെ പാലക്കാട്, മലപ്പുറും എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളിലേക്കും ഇതിന്റെ പ്രവർത്തനം ഉൗർജിതപെടുത്തും. ദന്തൽ രോഗങ്ങൾ കൂടുതലും കണ്ട് വരുന്നത് ഗ്രാമങ്ങളിലെ പാവം ജന വിഭാഗങ്ങളിൽ ആണ.് പലപ്പോഴും ഇത്തരക്കാർ ആശുപത്രി സേവനങ്ങൾ തേടാറില്ല.
ചെറിയ ദന്തൽ രോഗം പിന്നിട് അവരുടെ അശ്രദ്ധമൂലം കാൻസർ അടക്കുമുള്ള മാരക രോഗങ്ങൾക്ക് അടിമപെടുന്ന കാഴചയാണ് കാണുന്നുത.് ഇതിന് അറുതി വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതു വഴി വിദൂര സഥലങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഏറെ അനുഗ്രഹമായി സഞ്ചരിക്കുന്ന ദന്താശുപത്രി മാറുകയാണ്. ദന്തൽ കോളജ് പ്രിൻസിപ്പലിന്റെയും കോളജ് നോഡൽ ഓഫിസർ ഡോ. ഇക്ബാലിന്റെയും ഏറെ നാളത്തെ ശ്രമമായാണ് പദ്ധതിയ്ക്ക് അനുമതി ലഭിച്ചത്.