കു​റു​വ ദ്വീ​പിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരേ ഡിവൈഎഫ് ഐ സമരം; സമരത്തെ  വി​മ​ർ​ശിച്ച് എ​ഐ​വൈ​എ​ഫ്

ക​ൽ​പ്പ​റ്റ: കു​റു​വ ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നു ബാ​ധ​ക​മാ​ക്കി​യ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നു സി​പി​ഐ​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ എ​ഐ​വൈ​എ​ഫി​ന്‍റെ വി​മ​ർ​ശ​നം. കു​റു​വ ദ്വീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ങ്ങ​ൾ റി​സോ​ർ​ട്ട് മാ​ഫി​യ​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് കു​റ്റ​പ്പെ​ടു​ത്തി.

കു​റു​വ ദ്വീ​പി​ൽ ഒ​രു ദി​വ​സം പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം നാ​നൂ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ പ​യ്യ​ന്പ​ള്ളി മേ​ഖ​ല ക​മ്മി​റ്റി മാ​ന​ന്ത​വാ​ടി​യി​ൽ വ​ട​ക്കേ​വ​യ​നാ​ട് ഡി​എ​ഫ്ഒ​യു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ഐ​വൈ​എ​ഫ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

വ​ള​രെ​യേ​റെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള കു​റു​വ ദ്വീ​പി​ൽ ടൂ​റി​സം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രി​ക്ക​ണം. ത​ത്പ​ര ക​ക്ഷി​ക​ളു​ടെ​യും റി​സോ​ർ​ട്ട് മാ​ഫി​യ​യു​ടെ​യും സ്വാ​ധീ​ന​ത്തി​നു വ​ഴ​ങ്ങി ചി​ല​ർ ന​ട​ത്തു​ന്ന സ​മ​രം ആ​ശാ​സ്യ​മ​ല്ല. കു​റു​വ ദ്വീ​പും സ​മീ​പ​ത്തെ ആ​ന​ത്താ​ര​യും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​നി​യ​ന്ത്രി​ത ടൂ​റി​സം ദ്വീ​പി​ലും പ​രി​സ​ര​ങ്ങ​ളി​ലും മാ​ലി​ന്യം അ​ടി​യു​ന്ന​തി​നു കാ​ര​ണ​മാ​കും.

വ​രു​മാ​നം മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ട് ദ്വീ​പി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നു അ​ധി​കൃ​ത​ർ കൂ​ട്ടു​നി​ൽ​ക്ക​രു​ത്. ദ്വീ​പി​ൽ പ്ര​വേ​ശ​ത്തി​നു​ള്ള ടി​ക്ക​റ്റ് വി​ൽ​പ്പ​ന ഓ​ണ്‍​ലൈ​നി​ലാ​ക്ക​ണം. ഇ​ട​തു​മു​ന്ന​ണി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​ന​വും ടൂ​റി​സ​വു​മാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​തെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts