പുതുവൈപ്പ് പദ്ധതിക്ക് തടസമില്ല: സമരസമിതിയുടെ ഹർജി തള്ളി; പ്ലാന്‍റ് നിർമാണം ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സമരസമിതിക്ക് കഴിഞ്ഞില്ല

ചെന്നൈ: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ എൽഎൻജി പാന്‍റ് നിർമാണം നിർത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹർജി തള്ളി. ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചാണ് ഹർജി തള്ളിയത്.

ഐഒസി പ്ലാന്‍റ് നിർമാണം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതുവൈപ്പ് സമരസമിതിയാണ് ഹർജി നൽകിയത്. പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും സമരക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

പ്ലാന്‍റ് നിർമാണം ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സമരസമിതിക്ക് സാധിച്ചില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു.

അതേസമയം പദ്ധതി നടപ്പാക്കരുതെന്ന ആവശ്യമാണ് തങ്ങൾക്കുള്ളതെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി പ്രവർത്തകർ പ്രതികരിച്ചു.

Related posts