വൈപ്പിൻ: പെരുന്പള്ളിയിൽ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയത് ഞാറക്കൽ സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയെന്ന് സൂചന.
ആക്രമണത്തിനിരയായ ഫോർട്ട് വൈപ്പിൻ സ്വദേശി പുത്തൻ വീട്ടിൽ മാർഷൽ തോമസ് (18), സുഹൃത്ത് ആൽഫ്രഡ് പോൾ(18)എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിദ്യാർഥി ഉൾപ്പെടെ നാലു പേർക്കെതിരേജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഞാറക്കൽ പോലീസ് അറിയിച്ചു.
ആക്രമണത്തിനു പിന്നിൽ ഞാറക്കലെ ക്വട്ട്വേഷൻ സംഘമാണെന്നും പോലീസ് പറഞ്ഞു.മാർഷലിന്റെ സഹോദരിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തിയിരുന്ന പ്ലസ്ടു വിദ്യാർഥിയെ കുറച്ച് നാൾ മുന്പ് മാർഷൽ താക്കീത് ചെയ്യുകയും ഇത് കൈയേറ്റത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പോലീസ് കേസായതോടെ രണ്ട് കൂട്ടരുടേയും രക്ഷിതാക്കൾ സ്റ്റേഷനിൽ എത്തി പ്രശ്നം പറഞ്ഞു തീർത്തിരുന്നു. പിന്നീടാണ് ക്വട്ടേഷൻ ആക്രമണം നടന്നത്.