റഹ്മാൻ തമിഴ് സിനിമകളിൽ സജീവമാകുകയാണ്. ധ്രുവങ്ങൾ പതിനാറിന് ശേഷം ഓപ്പറേഷൻ അരപ്പൈമാ എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും ത്രില്ലടിപ്പിക്കാൻ ഒരുങ്ങുകയാണ് റഹ്മാൻ.ചിത്രത്തില്‍ ഒരു നേവല്‍ ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.
മലയാളത്തില്‍ രാജീവ് കുമാറിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പ്രാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രാഷ് മുന്‍ നാവികസേന ഓഫീസർ കൂടിയാണ്.പ്രതീക്ഷിക്കാതെ നടക്കുന്ന ഒരു സംഭവത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്ത് പോവുന്ന ഒരു നാവികന്റെ കഥയാണ് ചിത്രം പറയുന്നത്.