അ​യ്യ​പ്പ അ​നു​ഗ്ര​ഹം​തേ​ടി ക​ട​ൽ ക​ട​ന്ന് ദ​മ്പ​തി​ക​ൾ; ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് വ്രത​മെ​ടു​ത്താ​ണ് മ​ല​ക​യ​റി​തെ​ന്ന് തോ​മ​സ് ഫൈ​വ്സ്റ്റി​ക

ശ​ബ​രി​മ​ല: അ​നു​ഗ്ര​ഹം തേ​ടി ചെ​ക് റി​പ്പ​ബ്ലി​ക്കി​ൽ നി​ന്നു​ള്ള ദ​മ്പ​തി​ക​ൾ സ​ന്നി​ധാ​ന​ത്തെ​ത്തി. ആ​ധ്യാ​ത്മി​കാ​ന്വേ​ഷി​ക​ളാ​യ തോ​മ​സ് ഫൈ​വ്സ്റ്റി​ക്ക, ലു​ഡ്മി​ല ഡോ​ള​കോ​വ ദ​മ്പ​തി​ക​ൾ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം​പ​ടി ക​യ​റി അ​യ്യ​പ്പ​നെ തൊ​ഴു​തു.

ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് വ്രത​മെ​ടു​ത്താ​ണ് മ​ല​ക​യ​റി​തെ​ന്ന് തോ​മ​സ് ഫൈ​വ്സ്റ്റി​ക്ക പ​റ​ഞ്ഞു. ആ​ധ്യാ​ത്മി​ക കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ മു​ഴു​വ​ൻ പ​ര്യ​ട​നം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം.

മ​ഹ​ർ​ഷി​മാ​രെ​യും ഇ​വി​ട​ത്തെ ദൈ​വ​ങ്ങ​ളെ​യും ഇ​ഷ്ട​പ്പെ​ടു​ന്ന ത​ങ്ങ​ളു​ടെ ഹൃ​ദ​യം ഇ​ന്ത്യ​ക്കാ​യി തു​ടി​ക്കു​ന്നു​ണ്ടെ​ന്നും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി എ​ല്ലാ വ​ർ​ഷ​വും ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ടെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തെന്നും ഈ ​വ​ർ​ഷം ശ​ബ​രി​മ​ല​യി​ലെ​ത്താ​ൻ അ​ന്നേ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്നും ലു​ഡ്മി​ല പ​റ​ഞ്ഞു.

മ​ല​യി​റ​ങ്ങി​യ ദ​മ്പ​തി​ക​ൾ വെ​ള്ളി​യ​ങ്ക​രി മ​ല​നി​ര​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് മ​ട​ങ്ങി.

Related posts