ഇരിട്ടി: ഇരിട്ടി പയഞ്ചേരിയില്‍ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിഎന്‍എ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇതോടെ കോടതിയില്‍ കേസ് വേഗത്തില്‍ തെളിയിക്കാനാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരിയായ വയോധിക പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തി തൂങ്ങി മരിച്ചത്.
ഈ സംഭവത്തില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജിഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആറളത്തെ മാവിലവിട്ടില് പി.എം. രാജീവനെ (45) അറസ്റ്റ് ചെയ്തിരുന്നു. വയോധികയുടെ സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് ഫോറന്‍സിക് സര്ജന് ഗോപാലകൃഷ്ണ പിള്ള വയോധിക ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവന് അറസ്റ്റിലാകുന്നത്. വയോധികയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ശ്രവങ്ങളാണ് പോലീസ് പ്രതിയുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയത്. ഏറെ വിവാദമായ കേസ് പോലീസ് അതിവേഗത്തില്‍ പ്രതിയെ പിടികൂടി തെളിയിക്കുകായിരുന്നു.
അന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ സിപിഎം പ്രവര്‍ത്തകനായ തന്നെ കേസില്‍ കുടുക്കാന്‍ വേണ്ടിയാണെന്നാണ് പ്രതി ആരോപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല വയോധികയെ പീഡിപ്പിച്ചത് ഇവരുടെ മകനാണെന്ന തരത്തിലും പ്രചരണമുണ്ടായി. ഇതോടെ ഡിഎന്‍എ ടെസ്റ്റ് പുറത്തു വിടണമെന്നാവശ്യപെട്ട് വയോധികയുടെ മക്കള്‍ ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് ഡിഎന്‍എ ഫലം പുറത്ത് വന്നത്.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവ് വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഐജി മഹിപാല്‍യാദവ്, ജില്ലാ പോലീസ് മേധാവി ശിവവിക്രം, അന്നത്തെ പേരാവൂര്‍ സിഐ സി. സുനില്‍കുമാര്‍, മുഴക്കുന്ന് എസ്ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് ഈ കേസ് ആദ്യം അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.